Skip to main content

+1 അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയാൻ.. Plus One Application Points to be noted...

📣 *+1 അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയാൻ...!*

https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr

1. ഓൺലൈനായി *അപേക്ഷ സമർപ്പണം ജൂലൈ 24 നേ* ആരംഭിക്കൂ.

2. *ആദ്യം അപേക്ഷിക്കുന്നവർക്ക്* അലോട്ട്‌മെന്റ് റിസൾട്ടിൽ *പ്രത്യേകം പരിഗണന ഒന്നുമില്ല.*

3. അപേക്ഷ സമർപ്പണം *ജൂലൈ 24 ന് തുടങ്ങിയാലും* ആദ്യ ദിവസങ്ങളിൽ ഉണ്ടാവുന്ന പാകപ്പിഴകൾ പരിഹരിച്ചു *വെബ്സൈറ്റ് പൂർണ്ണ സജ്ജമായതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്.*

4. തിരക്ക് കൂട്ടേണ്ടതില്ല ; *എല്ലാവർക്കും അപേക്ഷിക്കാനുള്ള ആവശ്യത്തിന് സമയപരിധി ഉണ്ടാവും.* കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും..!

5. മാർക്കും ബോണസ് പോയിന്റുകളും അനുസരിച്ച് *മെറിറ്റ് അടിസ്ഥാനത്തിൽ ആണ് അലോട്ട്‌മെന്റ് വരിക.* ആദ്യം അലോട്ട്‌മെന്റ് കിട്ടിയില്ലെങ്കിൽ കൂടി വീണ്ടും അവസരങ്ങൾ ഉണ്ടാവും.

6.വിവരങ്ങൾ നൽകുന്ന സമയത്ത് *ബോണസ് പോയിന്റുകൾ ലഭ്യമാകുന്ന എല്ലാ ഭാഗങ്ങളും നന്നായി പരിശോധിച്ച് അവ നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കുക.* 

7. വിദ്യാർത്ഥിയുടെ *അഭിരുചിക്ക് അനുസരിച്ച് മാത്രം ഓപ്‌ഷൻസ്* തിരഞ്ഞെടുക്കുക.

8. *താല്പര്യമുള്ള വിഷയം, ആ വിഷയം ലഭ്യമായതും, സൗകര്യപ്രദമായതുമായ സ്‌കൂൾ എന്നിങ്ങനെ മുൻഗണന ക്രമത്തിൽ* ഓപ്‌ഷൻസ് സെലെക്റ്റ് ചെയ്യുക.

9. ചുരുങ്ങിയത് *15 ഓപ്‌ഷനുകളെങ്കിലും സെലെക്റ്റ് ചെയ്യുക.* കിട്ടിയ ഓപ്‌ഷനിൽ ചേർന്ന് ട്രാൻസ്ഫർ ഓപ്‌ഷൻസ് വരുമ്പോൾ താത്പര്യപ്രകാരം അപേക്ഷിക്കുക.

10. *ഒരു സ്‌കൂളും ഒറ്റ ഓപ്‌ഷനും മാത്രമെന്ന നിലപാട് ഒഴിവാക്കുക.* First അലോട്ട്‌മെന്റ് കിട്ടാതെ വന്നാൽ അത്തരക്കാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാവും.

11. *താത്പര്യപ്പെടുന്ന കോഴ്സ് ഉള്ള സ്‌കൂളിലെ മറ്റ് കോഴ്‌സുകൾ അവസാന ഓപ്‌ഷനുകൾ ആയി എടുക്കുക.* ട്രാൻസ്ഫർ ഓപ്‌ഷൻ വഴി കോഴ്‌സ് മാറാം..!

12. പരമാവധി *ഓപ്‌ഷനുകൾ ഉണ്ടെങ്കിലും യാത്ര സൗകര്യം കൂടി കണക്കിലെടുത്തു മാത്രം* ഓപ്‌ഷൻസ് തിരഞ്ഞെടുക്കുക.

13. കൂട്ടുകാരുടെ *ഓപ്‌ഷൻസ്‌ കോപ്പി അടിക്കാതിരിക്കുക.* സ്വന്തമായി തിരഞ്ഞെടുപ്പ് ഉണ്ടാവുക എന്നത് മോശം കാര്യമല്ല.!

14. ആത്യന്തികമായി *അധ്യാപകരുടെയും, രക്ഷിതാക്കളുടെയും ജ്യേഷ്ഠ സഹോദര/രിമാരുടെയും അഭിപ്രായങ്ങൾ കൂടി ആരായുക.* ആ ബഹുമാനവും പരിഗണനയും നിങ്ങളുടെ വളർച്ചക്കുള്ളത് തന്നെയാണ്
കൂടുതൽ അറിവുകൾക്ക് *നിങ്ങളുടെ അധ്യാപകരുമായി* ബന്ധപ്പെടുക.
                                                                                          ●▬▬▬▬▬▬▬▬▬▬▬▬▬●

😷 മാസ്ക് ധരിക്കാതെ  അക്ഷയ കേന്ദ്രത്തിൽ പ്രവേശിക്കരുത്.

🧍  🧍 അക്ഷയ കേന്ദ്രത്തിൽ വരുന്ന ആളുകളിൽ നിന്നും,  ജീവനക്കാരിൽ നിന്നും സാമൂഹിക അകലം പാലിച്ച് മാത്രം നിൽക്കുക.

👉 നിരീക്ഷണത്തിൽ ഉള്ളവരും, പനി,ചുമ, ജലദോഷം, തൊണ്ട വേദന, എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരും അക്ഷയ കേന്ദ്രത്തിൽ വരാതിരിക്കുക.

🤰👨‍👦‍👦 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകൾ, ഗർഭിണികൾ, മറ്റ് മാരക രോഗങ്ങൾ ഉള്ളവർ മുതലായ ആളുകൾ അക്ഷയ സന്ദർശനം ഒഴിവാക്കുക

📱 അക്ഷയ കേന്ദ്രത്തിൽ വരുന്നതിനു മുൻപ് വിളിച്ച് സേവന ലഭ്യത ഉറപ്പാക്കുകയും,വിവിധ സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകളെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം സമീപിക്കുക.

◻️◻️◻️◻️◻️◻️◻️◻️

*അക്ഷയ ഇ കേന്ദ്രം കോട്ടപ്പള്ള *
കരുവള്ളി ഷോപ്പിംഗ് സെന്റർ 
കോട്ടപ്പള്ള, എടത്തനാട്ടുകര 
ഫോൺ : 9447855252

വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക. 


Popular posts from this blog

പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്....

2020 - 21 അധ്യയന വർഷത്തെ സംസ്ഥാനത്തെ ഗവണ്മെന്റ് / എയ്ഡഡ് / IHRD/സ്വാശ്രയ പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഒക്ടോബർ 8 ന് ആരംഭിക്കുന്നതാണ്. ... അക്ഷയ കേന്ദ്രം കരുവള്ളി ഷോപ്പിംഗ് സെന്റർ, കോട്ടപ്പള്ള

പ്രവാസികൾക്കുള്ള ₹5000 ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 5 വരെ നീട്ടി

*പ്രവാസികൾക്കുള്ള ₹5000 ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 5 വരെ നീട്ടി* Follow this link to join my WhatsApp group: https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr ● *ജനുവരി 1 മുതൽ* വിദേശത്ത് നിന്നും കേരളത്തിൽ വന്ന വാലിഡ്‌ ജോബ് വിസയുള്ളവരും ലോക്ഡൗണ് മൂലം തിരിച്ചു പോകാൻ കഴിയാത്തവരുമായ  പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച 5000 രൂപയുടെ സൗജന്യ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. ● ഈ ധനസഹായത്തിന് അപേക്ഷിക്കുന്നതിന് നോർക്ക ഐഡി രാജിസ്ട്രേഷനോ, പ്രവാസി ക്ഷേമനിധി രാജിസ്ട്രേഷനോ ഉള്ളവർ ഒന്നും ആവണമെന്നില്ല. മേൽ യോഗ്യത ഉള്ള ആർക്കും അപേക്ഷിക്കാം *ആവശ്യമായ രേഖകൾ* 1. പാസ്‌പോർട്ടിൽ പേര്, ഫോട്ടോ ഉള്ള പേജ്. 2. അഡ്രസ്സ് ഉള്ള പേജ് 3. ജനുവരി 1ന് ശേഷം വന്ന തീയതി സീൽ വെച്ച പേജ്. 4. ടിക്കറ്റ് കോപ്പി 5. പാസ്‌പോർട്ടിൽ വിസ രേഖപെടുത്തിയ പേജ് / വിസ 6. ബാങ്ക് പാസ്സ് ബുക്ക് ഒന്നാം പേജ് (അക്കൗണ്ട് വിവരങ്ങൾ, ifsc എന്നിവ കാണണം, NRI അക്കൗണ്ട് പറ്റില്ല,) 7. അപേക്ഷകന്റെ ഫോട്ടോ *മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.🙏🏻* ●●●▬▬▬▬▬▬▬●● 👉 *അക്ഷയ വെബ്സൈറ്റുകൾ* https://www.akshaya.Kerala.gov.in https://ww...

കെ-ടെറ്റിന് ഒക്ടോബർ 3 വരെ അപേക്ഷിക്കാം - KTET Application Last Date October 3

KTET ന് അപേക്ഷിക്കുന്നവരോട് # ഫോട്ടോക്ക് താഴെ പേരും തിയ്യതിയും (6 മാസത്തിനകമുള്ള തിയ്യതി ) എഴുതിയിരിക്കണം. # അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല. അപേക്ഷ സമയത്ത് ഉണ്ടായിരിക്കേണ്ട രേഖകൾ 1,പാസ്പ്പോർട്ട് സൈസ് ഫോട്ടോ 2.യോഗ്യതാ സർട്ടിഫിക്കറ്റ് (പരീക്ഷ തിയ്യതിയും, രജിസ്റ്റർ നമ്പറും രേഖപ്പെടുത്താൻ) 3.മാർക്ക് ലിസ്റ്റ് കോപ്പി (മൊത്തം മാർക്കിന്റെ ശതമാനം കണ്ടെത്തുന്നതിന്) 4.ആധാർ കാർഡ് നമ്പർ # പരീക്ഷ മീഡിയം: മലയാളം / ഇംഗ്ലീഷ് ഏതാണോ വേണ്ടത് ആദ്യമേ ഉറപ്പുവരുത്തുക. #പരീക്ഷ ഫീസ്: ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപാ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവര്‍ 250 രൂപാ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാം.