Skip to main content

പ്ലസ് 1 അഡ്മിഷൻ 2020 - പ്ലസ് വൺ / VHSE ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു


      
പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ 
*(അലോട്മെന്റ് ലെറ്ററിനും , ഫീസ് അടക്കാനും  അക്ഷയ കേന്ദ്രങ്ങളെ  ബന്ധപ്പെടാം)*


● പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു 

● ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം *സെപ്റ്റംബർ 14 മുതൽ 19 വരെ* കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. 


● അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in  ലെ  Candidate Login-SWS ലെ  First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. 

● അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേയ്ക്ക് അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭ്യമാകും. 

● അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ  First Allot Results  എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ട തിയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

● ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് *സ്ഥിരപ്രവേശനം നേടണം* . *പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്‌ക്കേണ്ട ഫീസ്  അക്ഷയ കേന്ദ്രങ്ങൾ  വഴി അടക്കാം*.

●  മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. *താൽകാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല*. താൽകാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും *ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം*. 

● ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്. 

● *അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽകാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല*

 ●വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിർദ്ദിഷ്ട സമയത്ത് സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ് 

● ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. 

● മുഖ്യ ഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്‌മെന്റ് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.

● സ്‌പോർട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിലെ  Candidate Login-Sports ലെ  Sports Results എന്ന ലിങ്കിൽ ലഭിക്കും. 

*സ്കൂളിലേക്ക് Admission എടുക്കാൻ വരുമ്പോൾ കരുതേണ്ടത്* 

1. അലോട്ട്മെന്റ് സ്ലിപ്പ്
2. ടി.സി
3. സ്വഭാവ സർട്ടിഫിക്കറ്റ്
4. SSLC ബുക്ക്
5. നീന്തൽ സർട്ടിഫിക്കറ്റ് (ഒറിജിനൽ )
6. ക്ലബ്ബ് സർട്ടിഫിക്കറ്റ് (ഒറിജിനൽ )
7. രാജ്യ പുരസ്ക്കാർ / ജെ.ആർ.സി/ എൻ.സി.സി/ ആർട്സ്&സ്പോർട്സ് (ഇവയെല്ലാം നമ്മൾ അപേഷ യിൽ കൊടു ത്തിട്ടുണ്ടെങ്കിൽ മാത്രം ) എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ .
8. സ്പോർട്സ് ക്വാട്ടയിലുള്ളവർ സ്കോർ ഷീറ്റ് കൊണ്ട് വരണം.
9. CBSE കുട്ടികൾ അവരുടെ പഞ്ചായത്ത്, താലൂക്ക് എന്നിവ തെളിയിക്കുന്ന രേഖകൾ
10. ജനറൽ വിഭാഗത്തിലെ മുന്നോക്കത്തിലെ പിന്നോക്കക്കാർകായി അപേക്ഷിച്ചവർ അതിന്റെ വരുമാന സർട്ടിഫിക്കറ്റ് .എന്നിവ ഹാജറാക്കണം.

▪️ ───────────────── ▪️
AKSHAYA E CENTRE 
കരുവള്ളി ഷോപ്പിംഗ് സെന്റർ 
കോട്ടപ്പള്ള, എടത്തനാട്ടുകര
ഫോൺ : 9447855252

പ്രിന്റ് എടുക്കാനും മറ്റും ഉള്ള ഡോക്യുമെന്റുകൾ exceledk@gmail.com എന്ന ഇമെയിലിലേക്ക് അല്ലെങ്കിൽ 9447855252 എന്ന നമ്പറിൽ വാട്സ്ആപ്പ്  അയക്കാവുന്നതാണ്.

അക്ഷയ കേന്ദ്രത്തിലെ അറിയിപ്പുകൾ അറിയാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ link ക്ലിക്ക് ചെയ്യുക. 

https://chat.whatsapp.com/Lx3HNwx57AE8IIClPjiuc8

Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu