Skip to main content

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി (UG CAP 2020) അപേക്ഷിച്ചവരുടെയും ഇനിയും അപേക്ഷിക്കാനുള്ള വരുടെയും ശ്രദ്ധയ്ക്ക്.

https://chat.whatsapp.com/E98OS49lLt1KtGjsUReOlA


കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പ്രവേശത്തിന് അപേക്ഷിച്ച് സ്ഥിര പ്രവേശനം നേടാത്ത വിദ്യാർത്ഥികൾക്ക് 2020 നവംബർ 3 മുതൽ 5 വരെ എഡിറ്റിങ് (കോളേജ്, കോഴ്സ് ഉൾപ്പെടെ എല്ലാ വിവരങ്ങളും) സംവിധാനം ലഭ്യമായിരിക്കും.

മൂന്നാം അലോട്മെന്റ് ലഭിച്ച് പ്രവേശനം നേടി ഹയർ ഓപ്‌ഷനുകൾ നില നിൽക്കുന്ന വിദ്യാർത്ഥികളെ നാലാം അല്ലോട്മെന്റിലേക്ക് പരിഗണിക്കുന്നതും ഹയർ ഓപ്‌ഷനുകൾ ലഭ്യമാവുന്ന മുറയ്ക്ക് നിലവിലെ അഡ്മിഷനുകൾ നഷ്ടപ്പെടുന്നതുമായിരിക്കും.

മൂന്നാം അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം സ്വീകരിക്കാത്ത വിദ്യാർത്ഥികളെ നാലാം അല്ലോട്മെന്റിലേക്ക് പരിഗണിക്കില്ല. ഇവർക്ക് മേൽ തിയതികളിലെ അപേക്ഷയിലെ തിരുത്തലുകൾക്കും അവസരം ലഭിക്കുന്നതല്ല.

മൂന്നാം അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർക്കും അല്ലോട്മെന്റുകൾ ഇതുവരെ ലഭിക്കാത്തവർക്കും മുൻ അല്ലോട്മെന്റുകളിൽ നിന്ന് പുറത്തായവർക്കും എഡിറ്റിങ് സൗകര്യം ഉപയോഗിക്കാം. യാതൊരുവിധ തിരുത്തലുകളും സർവ്വകലാശാല നേരിട്ട് ചെയ്തു കൊടുക്കുന്നതായിരിക്കില്ല.

മൂന്നാം അലോട്ട്മെന്റ് ലഭിച്ച് ഹയർ ഓപ്‌ഷനുകൾ നില നിർത്തി അഡ്മിഷൻ എടുത്തവരെയും മേൽപ്പറഞ്ഞ എഡിറ്റിങ് സൗകര്യം ഉപയോഗിച്ചവരെയും ഉൾക്കൊള്ളിച്ചാണ് നാലാം ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിക്കുക.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഈ വർഷം ഡിഗ്രിക്ക് ഇനിയും അപേക്ഷിക്കാത്തവർക്ക് 06-11-2020 മുതൽ 08-11-2020 വരെയുള്ള തീയതികളിൽ പുതിയ രജിസ്‌ട്രേഷനുള്ള അവസരവും ഉണ്ടായിരിക്കും.

https://chat.whatsapp.com/E98OS49lLt1KtGjsUReOlA

Akshaya Center
Karuvally Shopping Center
Kottappalla, Mobile: 9447855252

Popular posts from this blog

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശായുടെ കീഴിലുള്ള കോളേജുകളിലെ  ബിരുദ പ്രവേശനത്തിനുള്ള (UGCAP-2018) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓൺലൈൻ ര...

Ration Card Aadhaar Linking Date Extended Upto October 31st 2019

അറിയിപ്പ് റേഷന്‍ കാര്‍ഡ് - ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി  ഒക്ടോബർ  31 - 2019 വരെ  നീട്ടിയിരിക്കുന്നു

Verify Your E-district Certificate

Verify Your E-district Certificate Open the Below website in Mozilla Firefox https://edistrict.kerala.gov.in Click Certificate Verification Menu