റെയിൽവേയിൽ 18252 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് , 9300-34800+ 4200 ഗ്രേഡ് pay ഉള്ള തസ്തികകളാണ് ഇവ , അതായത് തുടക്കത്തിൽത്തന്നെ 40000 ത്തോളം രൂപ സാലറി ഇനത്തിൽ മാത്രം ലഭിക്കും , കേരളം ഉള്പെടുന്ന തിരുവനന്തപുരം RRB ക്ക് കീഴിൽ തന്നെ 488 ഒഴിവുകൾ ഉണ്ട്. ജനുവരി 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി . ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. 100 രൂപയാണ് അപേക്ഷ ഫീസ് എന്നാൽ ന്യൂന പക്ഷ വിഭാഗത്തിന് ഫീസ് വേണ്ട. പ്രായ പരിധി 18-32, ഓണ്‍ലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത് ----------------------------- അവസരങ്ങൾ ഏതൊക്കെ ? തസ്തിക , യോഗ്യത , ഒഴിവുകൾ ( തിരുവനന്തപുരത്ത് ) , മെഡിക്കൽ സ്റ്റാന്റേർഡ് , ശന്പളം എന്നീ ക്രമത്തിൽ 1. കൊമേഴ്സ്യൽ അപ്രന്റിസ്: ബിരുദം/തത്തൂല്യം 74, C1, (34800) 2. ട്രാഫിക് അപ്രന്റിസ്: ബിരുദം/തത്തൂല്യം ,87, A 2, (34800 ) 3. എ൯ക്വയറി കം റിസ൪വേഷ൯ ക്ലർക്ക്: ബിരുദം/തത്തൂല്യം , തിരുവനന്തപുരത്തില്ല മറ്റു RRB കളിൽ നോക്കുക 4. ഗുഡ്സ് ഗാ൪ഡ് : ബിരുദം/തത്തൂല്യം 96, A 2, (20200) 5. ജൂനിയ൪ അക്കൗണ്ട്സ് അസിസ്റ്റന്റ കം ടൈപ്പിസ്റ്റ് : ബിരുദം/തത്തൂല്യം ഇ...