*നിലവിലെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുവാൻ എന്താണ് ചെയ്യേണ്ടത്?* Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക നിലവിലുള്ള നിയമ പ്രകാരം ഒരു റേഷൻ കാർഡിലും പേരില്ലാത്ത ഒരു കുടുംബം പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക. അത് ലഭിച്ചശേഷം കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് വേണ്ടത്. നിലവിലുള്ള കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം വയ്ക്കുക. മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികൾ, കിടപ്പുരോഗികൾ എന്നിവരിലാരെങ്കിലും കാർഡിലുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖയുടെ പകർപ്പ് കൂടി വയ്ക്കുക.
Karuvally Shopping Center, Kottappalla, Edathanattukara, Palakkad Dt, E-mail: exceledk@gmail.com, Mob: 9447855252, 9074590080