*സി-ടെറ്റ് ജൂലായ് അഞ്ചിന്; ഫെബ്രുവരി 27 വരെ അപേക്ഷിക്കാം* സി.ബി.എസ്.ഇ. നടത്തുന്ന സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലറ്റി ടെസ്റ്റിന് (സി-ടെറ്റ്) അപേക്ഷ ക്ഷണിച്ചു. ജൂലായ് അഞ്ച് ഞായറാഴ്ച 20 ഭാഷകളിലായി 112 കേന്ദ്രങ്ങളില്‍വെച്ചാണ് എഴുത്തുപരീക്ഷ. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി *ഫെബ്രുവരി 27 ആണ്* പ്രൈമറി സ്‌കൂള്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയാണ് സി-ടെറ്റ്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ അധ്യാപകരാകാന്‍ പേപ്പര്‍ I-ഉം, ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള അധ്യാപക യോഗ്യതയ്ക്കായി പേപ്പര്‍ II-ഉം പാസാകണം. ഒരു പേപ്പറിന് മാത്രം അപേക്ഷിക്കുന്ന ജനറല്‍, ഒബിസി കാറ്റഗറികളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 1000 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപയുമാണ് ഫീസ്. രണ്ട് പേപ്പറിനുമായി അപേക്ഷിക്കുന്നവര്‍ക്ക് ജനറല്‍, ഒബിസി 1200 രൂപ, എസ്.സി, എസ്.ടി, ഭിന്നശേഷി 600 രൂപ എന്നിങ്ങനെയാണ് ഫീസ്. --------------------------------------------- Akshaya Center Karuvally Shopping Centre Kottappalla Mobile: 9447855252 , 04924266840 FB: https://www.facebook.com/Akshayaxl Email: ex...
Karuvally Shopping Center, Kottappalla, Edathanattukara, Palakkad Dt, E-mail: exceledk@gmail.com, Mob: 9447855252, 9074590080