സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമര്‍പ്പിക്കേണ്ട
രേഖകള്‍
-------------------------------------------------------------------------------------
കൈവശാവകാശ സർട്ടിഫിക്കറ്റ്
റേഷന്‍ കാര്‍ഡ്, ആധാരം, നികുതി ചീട്ട്,
-------------------------------------------------------------------------------------
ജാതി സർട്ടിഫിക്കറ്റ്
റേഷന്‍ കാര്‍ഡ്, ജാതി തെളിയിക്കുന്ന എന്തെങ്കിലും ഒരു രേഖ
-------------------------------------------------------------------------------------
വരുമാന സർട്ടിഫിക്കറ്റ്
റേഷന്‍ കാര്‍ഡ്, സാലറി സര്‍ട്ടിഫിക്കറ്റ് / നികുതി ചീട്ട്
-------------------------------------------------------------------------------------
വണ്‍ ആന്‍റ് സെയീം സർട്ടിഫിക്കറ്റ്
റേഷന്‍ കാര്‍ഡ്, പേര് സൂചിപ്പിക്കുന്ന രേഖകള്‍
രണ്ട് തിരിച്ചറിയല്‍ അടയാളങ്ങള്‍
-------------------------------------------------------------------------------------
റിലേഷന്‍ഷിപ്പ് സർട്ടിഫിക്കറ്റ്
റേഷന്‍ കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ്, രണ്ട് അയല്‍വാസികളുടെ സത്യവാങ്മൂലം,
------------------------------------------------------------------------------------
അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട പൊതു വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു
- റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ നല്‍കാന്‍ ഒരു രജിസ്ട്രേഷന്‍ ( അക്ഷയയില്‍ ചെയ്യുന്നത്) ആവശ്യമാണ്.
- ഈ രജിസ്ട്രേഷന് അപേകഷകന്‍റെ പേര്, വിലാസം , ജനനതിയ്യതി ജാതി മതം അച്ചന്റെ പേര് അമ്മയുടെ പേര് , Mobile No, Ration Card No, Driving License No, Election ID Card No, Passport No, Aadhaar No, SSLC Registration Number, SSLC Year, തുടങ്ങിയ വിവരങ്ങള്‍ ആവശ്യമാണ് ( കൃത്യമായ സ്പെല്ലീംഗ് അറിയാത്തവര്‍ ഇംഗ്ലീഷില്‍ മേല്‍ വിവരങ്ങള്‍ അടങ്ങിയ ഏതെങ്കിലും രേഖ കൊണ്ടുവരിക)
- ഈ രജിസ്ട്രേഷന്‍ ഒറ്റത്തവണ മാത്രമേ ചെയ്യേണ്ടതുള്ളൂ...പിന്നീട് അതേ വ്യക്തിക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി ആദ്യം ലഭിച്ച രജിസ്ട്രേഷന്‍ നമ്പർ ഉണ്ടായാൽ അപേക്ഷ സമര്‍പ്പിക്കൽ എളുപ്പമാകും.
- അപേക്ഷ നൽകുന്ന സമയത്ത് ലഭിക്കുന്ന സ്ലിപ് സൂക്ഷിച്ചു വെക്കേണ്ടതാണ്.
- മൊബൈലിൽ സർട്ടിഫിക്കറ്റ് അപ്രൂവ് ആയി എന്ന മെസേജ് വരുമ്പോൾ സ്ലിപ്പുമായി വന്ന് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.