🔹 *പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധാൻ -പെൻഷൻ പദ്ധതിയിൽ അസംഘടിത തൊഴിലാളികൾക്ക് ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യാം.*
👉🏼 പ്രതിമാസം അടക്കേണ്ടേ തുക: *₹55 മുതൽ ₹200* വരെ (18 വയസ്സ് മുതൽ 40 വയസ്സ് വരെ വ്യത്യസ്ത തുക)
👉🏼 നിങ്ങൾ അടക്കുന്ന അത്രതന്നെ തുക കേന്ദ്ര സർക്കാരും നിങ്ങളുടെ പേരിൽ അടക്കുന്നു.
(ഉദാ:- 18 വയസ്സുള്ള ആൾ മാസം അടക്കേണ്ടത്: *₹55*
കേന്ദ്രസർക്കാർ അടക്കുന്നത്: *₹55* Total: *₹110* )
അപേക്ഷ സമർപ്പിക്കുന്നതിന് അടുത്തുള്ള *കേരള - കേന്ദ്ര സർക്കാർ സംരംഭമായ അക്ഷയ കോമൺ സർവ്വീസ് സെന്ററുമായി* ബന്ധപ്പെടുക.
*പദ്ധതിക്ക് അർഹരായവർ.*
🔹അസംഘടിത തൊഴിലാളികൾ
🔹റിക്ഷ ജോലിക്കാർ
🔹സ്ട്രീറ്റ് വെണ്ടർമാർ
🔹ഉച്ചഭക്ഷണ തൊഴിലാളികൾ
🔹വീട്ടുജോലിക്കാർ
🔹വീട്ടുപകരണങ്ങൾ നടന്നു വിൽക്കുന്നവർ
🔹കർഷകത്തൊഴിലാളികൾ
🔹നിർമ്മാണ തൊഴിലാളികൾ
🔹 ബീഡിത്തൊഴിലാളികൾ
🔹കൈത്തറി തൊഴിലാളികൾ
🔹തുകൽ തൊഴിലാളികൾ
🔹ഓഡിയോ വീഡിയോ ജീവനക്കാർ അല്ലെങ്കിൽ സമാനമായ മറ്റ് ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർ എന്നിവർക്കാണ് ഈ പെൻഷൻ പദ്ധതിയിൽ അംഗമാകാൻ കഴിയുന്നത്.
*യോഗ്യതാ മാനദണ്ഡം*
🔸 അസംഘടിത തൊഴിലാളിയാകണം (UW)
🔸18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
🔸സംഘടിത മേഖലയിൽ (ഇ.പി.എഫ് / എൻ.പി.എസ് / എസ്.എസ്.ഐ.സി അംഗത്വം) ഉണ്ടാവാൻ പാടില്ല.
🔸 ആദായ നികുതി ദാതാവ് ആകരുത്.
◼ഇത് സ്വമേധയാ ഉള്ള ഒരു പങ്കാളിത്ത പെൻഷൻ പദ്ധതിയാണ്.
◼60 വയസ്സ് തികച്ചതിനു ശേഷം പ്രതിമാസം 3000/ - രൂപ കുറഞ്ഞ പെൻഷൻ ലഭിക്കും
◼ വരിക്കാരൻ മരണപ്പെട്ടാൽ ഗുണഭോക്താവിന്റെ ജീവിതപങ്കാളിക്ക് 50% ഫാമിലി പെൻഷൻ ലഭിക്കാൻ അർഹതയുണ്ടായിരിക്കും.
◼ കുടുംബ പെൻഷൻ ജീവിത പങ്കാളിയ്ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
◼ അപേക്ഷകന് ആധാർ കാർഡ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
----------------------------------------------
*അക്ഷയ കേന്ദ്രം*
കോട്ടപ്പള്ള - എടത്തനാട്ടുകര