📣 *+1 അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയാൻ...!*
https://chat.whatsapp.com/GII3SUI6AzQHJyBW3W6aYr
1. ഓൺലൈനായി *അപേക്ഷ സമർപ്പണം ജൂലൈ 24 നേ* ആരംഭിക്കൂ.
2. *ആദ്യം അപേക്ഷിക്കുന്നവർക്ക്* അലോട്ട്‌മെന്റ് റിസൾട്ടിൽ *പ്രത്യേകം പരിഗണന ഒന്നുമില്ല.*
3. അപേക്ഷ സമർപ്പണം *ജൂലൈ 24 ന് തുടങ്ങിയാലും* ആദ്യ ദിവസങ്ങളിൽ ഉണ്ടാവുന്ന പാകപ്പിഴകൾ പരിഹരിച്ചു *വെബ്സൈറ്റ് പൂർണ്ണ സജ്ജമായതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്.*
4. തിരക്ക് കൂട്ടേണ്ടതില്ല ; *എല്ലാവർക്കും അപേക്ഷിക്കാനുള്ള ആവശ്യത്തിന് സമയപരിധി ഉണ്ടാവും.* കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും..!
5. മാർക്കും ബോണസ് പോയിന്റുകളും അനുസരിച്ച് *മെറിറ്റ് അടിസ്ഥാനത്തിൽ ആണ് അലോട്ട്‌മെന്റ് വരിക.* ആദ്യം അലോട്ട്‌മെന്റ് കിട്ടിയില്ലെങ്കിൽ കൂടി വീണ്ടും അവസരങ്ങൾ ഉണ്ടാവും.
6.വിവരങ്ങൾ നൽകുന്ന സമയത്ത് *ബോണസ് പോയിന്റുകൾ ലഭ്യമാകുന്ന എല്ലാ ഭാഗങ്ങളും നന്നായി പരിശോധിച്ച് അവ നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കുക.*
7. വിദ്യാർത്ഥിയുടെ *അഭിരുചിക്ക് അനുസരിച്ച് മാത്രം ഓപ്‌ഷൻസ്* തിരഞ്ഞെടുക്കുക.
8. *താല്പര്യമുള്ള വിഷയം, ആ വിഷയം ലഭ്യമായതും, സൗകര്യപ്രദമായതുമായ സ്‌കൂൾ എന്നിങ്ങനെ മുൻഗണന ക്രമത്തിൽ* ഓപ്‌ഷൻസ് സെലെക്റ്റ് ചെയ്യുക.
9. ചുരുങ്ങിയത് *15 ഓപ്‌ഷനുകളെങ്കിലും സെലെക്റ്റ് ചെയ്യുക.* കിട്ടിയ ഓപ്‌ഷനിൽ ചേർന്ന് ട്രാൻസ്ഫർ ഓപ്‌ഷൻസ് വരുമ്പോൾ താത്പര്യപ്രകാരം അപേക്ഷിക്കുക.
10. *ഒരു സ്‌കൂളും ഒറ്റ ഓപ്‌ഷനും മാത്രമെന്ന നിലപാട് ഒഴിവാക്കുക.* First അലോട്ട്‌മെന്റ് കിട്ടാതെ വന്നാൽ അത്തരക്കാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാവും.
11. *താത്പര്യപ്പെടുന്ന കോഴ്സ് ഉള്ള സ്‌കൂളിലെ മറ്റ് കോഴ്‌സുകൾ അവസാന ഓപ്‌ഷനുകൾ ആയി എടുക്കുക.* ട്രാൻസ്ഫർ ഓപ്‌ഷൻ വഴി കോഴ്‌സ് മാറാം..!
12. പരമാവധി *ഓപ്‌ഷനുകൾ ഉണ്ടെങ്കിലും യാത്ര സൗകര്യം കൂടി കണക്കിലെടുത്തു മാത്രം* ഓപ്‌ഷൻസ് തിരഞ്ഞെടുക്കുക.
13. കൂട്ടുകാരുടെ *ഓപ്‌ഷൻസ് കോപ്പി അടിക്കാതിരിക്കുക.* സ്വന്തമായി തിരഞ്ഞെടുപ്പ് ഉണ്ടാവുക എന്നത് മോശം കാര്യമല്ല.!
14. ആത്യന്തികമായി *അധ്യാപകരുടെയും, രക്ഷിതാക്കളുടെയും ജ്യേഷ്ഠ സഹോദര/രിമാരുടെയും അഭിപ്രായങ്ങൾ കൂടി ആരായുക.* ആ ബഹുമാനവും പരിഗണനയും നിങ്ങളുടെ വളർച്ചക്കുള്ളത് തന്നെയാണ്
കൂടുതൽ അറിവുകൾക്ക് *നിങ്ങളുടെ അധ്യാപകരുമായി* ബന്ധപ്പെടുക.
●▬▬▬▬▬▬▬▬▬▬▬▬▬●
😷 മാസ്ക് ധരിക്കാതെ അക്ഷയ കേന്ദ്രത്തിൽ പ്രവേശിക്കരുത്.
🧍 🧍 അക്ഷയ കേന്ദ്രത്തിൽ വരുന്ന ആളുകളിൽ നിന്നും, ജീവനക്കാരിൽ നിന്നും സാമൂഹിക അകലം പാലിച്ച് മാത്രം നിൽക്കുക.
👉 നിരീക്ഷണത്തിൽ ഉള്ളവരും, പനി,ചുമ, ജലദോഷം, തൊണ്ട വേദന, എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരും അക്ഷയ കേന്ദ്രത്തിൽ വരാതിരിക്കുക.
🤰👨👦👦 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകൾ, ഗർഭിണികൾ, മറ്റ് മാരക രോഗങ്ങൾ ഉള്ളവർ മുതലായ ആളുകൾ അക്ഷയ സന്ദർശനം ഒഴിവാക്കുക
📱 അക്ഷയ കേന്ദ്രത്തിൽ വരുന്നതിനു മുൻപ് വിളിച്ച് സേവന ലഭ്യത ഉറപ്പാക്കുകയും,വിവിധ സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകളെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം സമീപിക്കുക.
◻️◻️◻️◻️◻️◻️◻️◻️
*അക്ഷയ ഇ കേന്ദ്രം കോട്ടപ്പള്ള *
കരുവള്ളി ഷോപ്പിംഗ് സെന്റർ
കോട്ടപ്പള്ള, എടത്തനാട്ടുകര
ഫോൺ : 9447855252
വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക.