KTET ന് അപേക്ഷിക്കുന്നവരോട് # ഫോട്ടോക്ക് താഴെ പേരും തിയ്യതിയും (6 മാസത്തിനകമുള്ള തിയ്യതി ) എഴുതിയിരിക്കണം. # അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല. അപേക്ഷ സമയത്ത് ഉണ്ടായിരിക്കേണ്ട രേഖകൾ 1,പാസ്പ്പോർട്ട് സൈസ് ഫോട്ടോ 2.യോഗ്യതാ സർട്ടിഫിക്കറ്റ് (പരീക്ഷ തിയ്യതിയും, രജിസ്റ്റർ നമ്പറും രേഖപ്പെടുത്താൻ) 3.മാർക്ക് ലിസ്റ്റ് കോപ്പി (മൊത്തം മാർക്കിന്റെ ശതമാനം കണ്ടെത്തുന്നതിന്) 4.ആധാർ കാർഡ് നമ്പർ # പരീക്ഷ മീഡിയം: മലയാളം / ഇംഗ്ലീഷ് ഏതാണോ വേണ്ടത് ആദ്യമേ ഉറപ്പുവരുത്തുക. #പരീക്ഷ ഫീസ്: ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപാ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവര്‍ 250 രൂപാ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാം.